ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യുഗപ്ര ഭാവനായ ഭരണാധികാരി

 

ഷാര്‍ജാ: മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ക്രിയാത്മകമായി  ലോകസംസ് കൃതിയ്ക്ക്  പരിചയപ്പെടുത്തിയ യുഗപ്ര ഭാവനായ ഭരണാധികാരിയാണ്  യു.എ.ഇ – യുടെ രാഷ്ട്രശില് പി  ഷെയ്ക്ക്  സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന്    പ്രമുഖ അറബ്  സാഹിത്യകാരന്‍ തലാല്‍ സലിം അല്‍ സാബ്രി അഭിപ്രായപ്പെട്ടു.
ലോകത്തെ എല്ലാ വിഭാഗങ്ങള്‍ക്കും യു.എ.ഇ – ല്‍ സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്ത  യു.എ.ഇ – ലെ ഭരണാധികാരികള്‍ക്ക്‌  ലോകം നല്‍കുന്ന ആദരവ്  ശ്ലാഖനീയമാണ്. മനുഷ്യ മനസ്സില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരാന്‍ നമുക്ക്  കഴിയണം.ഷാര്‍ജാ സെന്റ് മേരീസ്  ക്‌നാനായ ചര്‍ച്ച്  ഇടവകദിനാഘോഷത്തോടനുബന്ധിച്ച്  നടന്ന മത സൗഹാര്‍ദ്ദ സമ്മേളനം ഷാര്‍ജാ ബ്രില്ലിയന്റ് ഇന്റര്‍ നാഷണല്‍ സ് കൂളില്‍ ഉല്‍ഖാടനം  ചെയ് ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ. ഫാദര്‍. ശൈനോ മര്‍ക്കോസ്  കൊച്ചുമങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍  യൂണിവേഴ് സല്‍ ഹോസു്പിറ്റല്‍ എം.ഡി. ഡോ. ഷാബിര്‍ നെല്ലിക്കോട് , ദുബായ്  കെ.എം.സി.സി പ്രസിഡണ്ട്  പി.കെ.അന്‍വര്‍ നഹ, ഷാര്‍ജാ റൂളേഴ് സ്  ഓഫീസ്  സെക്രട്ടറി  ടി.വി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സെക്രട്ടറി ടോം ഫിലിപ്പ്  സ്വാഗതവും  ട്രഷറര്‍ ബിന്റു മോന്‍ പി.മാത്യു നന്ദിയും പറഞ്ഞു.ഷെയ്ക്ക്  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌  അല്‍ ഖാസ്മി  സെന്റര്‍ ഓഫ്  ഗള്‍ഫ്  ഏഷ്യന്‍ സ്റ്റ്ഡീസ്  കണ്‍സല്‍ട്ടന്റ്   പ്രൊഫസര്‍ എസ് . ഡി.കാര്‍ണിക്കിന്റെ  സന്ദേശം ബെറ്റി മോര്‍ളി  ചടങ്ങില്‍ വായിച്ചു.
59 രാഷ്ട്രങ്ങളില്‍ നിന്ന്  1256 പ്രസാധകരെ അണിനിരത്തി 210 ഭാഷകളില്‍ 14 ലക്ഷം പുസ്തകങ്ങള്‍ അക്ഷര ലോകത്തിന്  സമ്മാനിച്ച  ‘അക്ഷരങ്ങളുടെ സുല്‍ത്താന്‍’  ഷാര്‍ജാ ഭരണാധികാരി ഷെയ്ക്ക്  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌  അല്‍ ഖാസ്മി രചിച്ച പുസ്തകങ്ങളുടെ അവതരണം ഡയസ്  ഇടിക്കുള നിര്‍വഹിച്ചു. ഷാര്‍ജാ ഭരണാധികാരിയുടെ ജീവചരിത്ര ഗ്രന്ഥം എം.പി. ചാണ്ടി മുരിക്കോലിപ്പുഴ, റാണി ജോട്ടി, സിബി സജു എന്നിവര്‍ക്ക്  അറബ്  സാഹിത്യകാരന്‍ തലാല്‍ സലിം അല്‍ സാബ്രി  സമ്മാനിച്ചു. ഷാര്‍ജാ ഭരണാധികാരിയുടെ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിവിധ മതങ്ങളുടെ സന്ദേശങ്ങളുയര്‍ത്തിയ പ്ലേക്കാര്‍ഡുകളും മുത്തുക്കുടകളും  പഞ്ചവാദ്യവും അണിനിരത്തി,  ഷാര്‍ജാ റൂളേഴ് സ്  ഓഫീസ്  സെക്രട്ടറി  ടി.വി. ബാലചന്ദ്രന്‍ രചിച്ച ‘ഒന്നാണ്  നമ്മള്‍’ എന്ന  മത സൗഹാര്‍ദ്ദ  സന്ദേശഗാനത്തോടെയാണ്   സമ്മേളനം ആരംഭിച്ചത്. വര്‍ണ്ണ ശബളമായ കലാപരിപാടികളും, കുടുംബ ജീവിതത്തിന്റെ സ്നേഹബന്ദങ്ങള്‍ സംബന്ധിച്ച്  ചെറിയാന്‍.പി.കീക്കാട്‌  സംവിധാനം ചെയ്ത “കൂട്ടുകുടുംബം”  നാടകവും ചടങ്ങില്‍ അവതരിപ്പിച്ചു. റെജി ഏബ്രഹാം പുളിമൂട്ടില്‍, റ്റിജി ഏബ്രഹാം പുരയ് ക്കല്‍, സോണി തൈക്കൂടത്തില്‍, ജോസഫ്  കുരുവിള തുണ്ടിയില്‍, ഷിബു മാളിയേയ് ക്കല്‍, വിനോദ്  മാത്യു, ബിനു ഏബ്രഹാം, ജേക്കബ്  ഇ.കെ.എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. ഷാര്‍ജാ അവാര്‍ഡ്  2014  ജേതാവ്  കാന്‍ഡസ്  സാറാ സിജുവിന്  പുരസ് കാരം നല്‍കി ആദരിച്ചു.
1 (8)
  ഷാര്‍ജാ സെന്റ് മേരീസ്  ക്‌നാനായ ചര്‍ച്ച്  ഇടവകദിനാഘോഷത്തോടനുബന്ധിച്ച്  നടന്ന മത സൗഹാര്‍ദ്ദ സമ്മേളനത്തില്‍  പ്രമുഖ അറബ്  സാഹിത്യകാരന്‍ തലാല്‍ സലിം അല്‍ സാബ്രി ഷാര്‍ജാ ഭരണാധികാരിയുടെ ജീവചരിത്ര ഗ്രന്ഥം റാണി ജോട്ടിക്ക് സമ്മാനിക്കുന്നു. ഡയസ്  ഇടിക്കുള, യൂണിവേഴ് സല്‍ ഹോസു്പിറ്റല്‍ എം.ഡി. ഡോ. ഷാബിര്‍ നെല്ലിക്കോട് , ഫാദര്‍. ശൈനോ മര്‍ക്കോസ്  കൊച്ചുമങ്ങര, ദുബായ്  കെ.എം.സി.സി പ്രസിഡണ്ട്  പി.കെ.അന്‍വര്‍ നഹ, ഷാര്‍ജാ റൂളേഴ് സ്  ഓഫീസ്  സെക്രട്ടറി  ടി.വി. ബാലചന്ദ്രന്‍, ടോം ഫിലിപ്പ് , ബിന്റു മോന്‍ പി.മാത്യു എന്നിവര്‍ സമീപം.