കൊച്ചി: പരിശുദ്ധ ആകമാന സുറിയാനി സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തി. രാവിലെ എട്ടരയോടെ എത്തിയ ബാവയെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
സര്‍ക്കാരിന്റെ അതിഥിയായാണ് പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഈ മാസം 16ാം തിയതി വരെ അദ്ദേഹം കേരളത്തിലുണ്ടാകും.
വിവിധ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ് പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയതിന്റെ പ്രധാന ഉദ്ദേശം. 16ാം തിയതി വരെ 45ഓളം ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്ന പാത്രിയര്‍ക്കീസ് ബാവാ ഉച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണും. വൈകിട്ടു കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് പള്ളിയില്‍ യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ അദ്ദേഹം പങ്കെടുക്കും
നാളെ വൈകുന്നേരം സഭാ അടിസ്ഥാനത്തില്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കോട്ടയത്ത് വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്.