പ. മാത്യൂസ്‌ ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഓർമ്മ പെരുനാൾ അബുദാബി കത്തീഡ്രലിൽ

 

പരിശുദ്ധ ബസേലിയോസ്  മാർത്തോമ്മ മാത്യൂസ്‌  ദ്വിതീയൻ കാതോലിക്കാ  ബാവയുടെ   ഓർമ്മ പെരുനാൾ
marthoma_mathews_ii
ഭാഗ്യസ്മരണാർഹനായ   പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ്‌  ദ്വിതീയൻ  കാതോലിക്കാ  ബാവയുടെ ഒൻപതാമത്   ഓർമ്മ പെരുനാൾ  ജനുവരി  29 ,30 ( വ്യാഴം,  വെള്ളി ) ദിവസങ്ങളിലായി   അബുദാബി  സെന്റ്‌ ജോർജ് ഓർത്തഡോക്സ്‌  കത്തീഡ്രലിൽ ആചരിക്കുന്നു.
ഇരുപത്തൊൻപതാം  തിയതി   വ്യാഴായ്ച്ച     വൈകിട്ട്  7.30  നു  സന്ധ്യാ  നമസ്കാരവും  തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. മുപ്പതു   വെള്ളി രാവിലെ  പ്രഭാത നമസ്കാരം , വിശുദ്ധ കുർബാന, ആശിർവാദം,  തുടർന്നു  നേർച്ച വിളമ്പോടുകൂടി  പെരുനാൾ ശുശ്രുഷകൾക്ക്  സമാപനം കുറിക്കും .
കത്തീഡ്രൽ വികാരി  റവ .ഫാ . M.C. മത്തായി മാറാഞ്ചേരിൽ. സഹ . വികാരി  റവ .ഫാ. ഷാജൻ വർഗീസ്, ഇടവക  ട്രസ്റ്റീ   ശ്രീ A.J. ജോയ്കുട്ടി, സെക്രട്ടറി  ശ്രീ  സ്റ്റീഫൻ  മല്ലേൽ,  എന്നിവരുടെ നേതൃത്വത്തിൽ  പെരുനാൾ ശുശ്രുഷകൾക്കുള്ള  ക്രമീകരണങ്ങൾ നടന്നു  വരുന്നു.