പ്രവാസി ഭാരതി കേരള പുരസ്‌കാരം സജി തോമസ്‌ ഡാനിയേലിന് 

DSC_0517

പ്രവാസി ഭാരതി കേരള പുരസ്‌കാരം ദുബായ് ആസ്ഥാനമായ കാർഗോ കെയർ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടർ സജി തോമസ്‌ ഡാനിയേലിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിച്ചു. എൻ. കെ. പ്രേമചന്ദ്രൻ എം.പി  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫ്‌, നിയമസഭ deputy സ്പീക്കർ എൻ.ശക്തൻ, സി. ദിവാകരൻ എം.എൽ.എ., കെ.പി.സി.സി. വൈസ് പ്രസിഡണ്ട്‌ എം.എം. ഹസ്സൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്‌ വി. മുരളീധരൻ, വലിയ പള്ളി ഇമാം ഹാഫിസ് പി. എച്. അബ്ദുൾ ഗഫാർ മൗലവി, ഹംസ അബ്ബാസ്‌ വലിയ വളപ്പിൽ, കെ.ടി.ഡി.സി. ചെയർമാൻ വിജയൻ തോമസ്‌, നൊർക റൂട്സ് ഡയറക്ടർ പി. സുധീപ്, അയ്യപ്പദാസ്, എസ്. അഹമ്മദ്, മാള  അരവിന്ദൻ, വി. ജോർജ് ആന്റണി, ജി. എൽ. മുരളീധരൻ, കടയ്ക്കൽ രമേശ്‌, പൂവച്ചൽ നാസർ എന്നിവർ പ്രസംഗിച്ചു….