ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

bava5

പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി മൂന്നിന്മേല്‍ കൂര്‍ബ്ബാന, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന, കൈമുത്ത്‌, നേര്‍ച്ചവിളമ്പ്‌ എന്നിവ നടന്നു.more photos കെ.വി മാമ്മന്‍ രചിച്ച പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെ കുറിച്ചുള്ള പുസ്‌തകത്തിന്റെ പുതിയ പതിപ്പ്‌ വൈദിക സെമിനാരി പ്രിന്‍സിപ്പള്‍ ഫാ ഡോ ജേക്കബ്‌ കുര്യന്‌ കോപ്പി നല്‍കി പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്‌തു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ മന്ദിരത്തിന്റെ കൂദാശയും നടന്നു. പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്വപ്‌നമാണ്‌ ഇന്ന്‌ പൂവണിയുന്നതെന്നും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവായാണ്‌ മന്ദിരത്തിന്റെ ഒന്നാംഘട്ടം കൂദാശ ചെയ്‌തതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഌസ്‌മരിച്ചു. മന്ദിര നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം സാജന്‍ ജോര്‍ജ്ജ്‌, സീനിയര്‍ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ക്ക്‌ കാതോലിക്കാ ബാവാ ഉപഹാരം നല്‍കി.