കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍
കുടുംബവശാലും വ്യക്തിപരമായ പ്രാഗത്ഭ്യത്താലും ശക്തനും ഉന്നതവ്യക്തിയുമായിരുന്ന കോട്ടയം അക്കരെ സി. ജെ. കുര്യനെപ്പറ്റി 1993-ല്‍ പ്രസിദ്ധപ്പെടുത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭാവിജ്ഞാനകോശത്തില്‍ ഇങ്ങനെ പറയുന്നു: “മലങ്കരസഭാ അത്മായ ട്രസ്റ്റിയായിരുന്നു. 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലുമായി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ്…